Today: 26 Dec 2024 GMT   Tell Your Friend
Advertisements
യുഡിഎഫ് വിജയം യുകെയില്‍ ആഘോഷമാക്കി ഓഐസിസി (യു കെ) ; മാഞ്ചസ്റററിലും ബാസില്‍ഡണിലും ആഹ്ളാദപ്രകടനവും മധുരവിതരണവും
Photo #1 - U.K. - Otta Nottathil - udf_win_oicc_uk_celebrate
ലണ്ടന്‍: കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നേടിയ അവിസ്മരണീയ വിജയത്തില്‍ ഓ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തില്‍ യു കെയിലെ വിവിധ സ്ഥലങ്ങളില്‍ ആഹ്ളാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ളാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റററിലും ബാസില്‍ഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

മാഞ്ചസ്ററര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ബോള്‍ട്ടനില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയന്‍ പ്രതിനിധികളായ ജിപ്സണ്‍ ജോര്‍ജ് ഫിലിപ്സ്, സജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. യു ഡി എഫ് നേടിയ ഗംഭീര വിജയം പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിന്‍, ബിന്ദു ഫിലിപ്പ്, ജില്‍ജോ, റിജോമോന്‍ റെജി, എല്‍ദോ നെല്ലിക്കല്‍ ജോര്‍ജ്, ജേക്കബ് വര്‍ഗീസ്, അനുരാജ്, റീന റോമി, ഹെയ്സല്‍ മറിയം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണ്‍ നേതൃത്വം നല്‍കിയ ബാസില്‍ഡണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ സംഘടനയുടെ നാഷണല്‍ / റീജിയന്‍ ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും പങ്കെടുത്തു.

വര്‍ഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ ജനനങ്ങള്‍ കേന്ദ്ര ~ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ ശക്തമായ താക്കീതാണ് യു ഡി എഫ് നേടിയ മിന്നും വിജയമെന്ന് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളില്‍ യു കെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 50 അംഗ കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥന, ഗൃഹ സന്ദര്‍ശനം, വാഹന പര്യടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ യു കെയില്‍ നിന്നും കേരളത്തില്‍ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണും സജീവ സാനിധ്യമായിരുന്നു.
- dated 25 Nov 2024


Comments:
Keywords: U.K. - Otta Nottathil - udf_win_oicc_uk_celebrate U.K. - Otta Nottathil - udf_win_oicc_uk_celebrate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_visa_changes_hike_jan_2025
യുകെയിലെ പഠനച്ചെലവ് 2025 ജനുവരി മുതല്‍ വര്‍ദ്ധിയ്ക്കും ; ഇന്‍ഡ്യാക്കാര്‍ക്ക് തിരിച്ചടിയാവും Recent or Hot News
തുടര്‍ന്നു വായിക്കുക
uk_mps_write_to_pm_on_gaza_kids
ഗാസയിലെ കുട്ടികളെ ബ്രിട്ടനിലെത്തിക്കാന്‍ എംപിമാരുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
briten_prepare_to_quit_brexit
ബ്രക്സിറ്റ് വിടാനൊരുങ്ങി ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
indian_student_cambridge_union
കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യക്കാരി
തുടര്‍ന്നു വായിക്കുക
oicc_uk_symposium_media_nowadays
മാധ്യമ ധര്‍മ്മം അറിയാതെയുള്ള മാധ്യമപ്രവര്‍ത്തനം അപകടകരം ; ഓഐസിസി (യുകെ)സംഘടിപ്പിച്ച സിമ്പോസിയം കാലികപ്രസക്തമായി
തുടര്‍ന്നു വായിക്കുക
brain_rot_word_of_the_year
ഈ വര്‍ഷത്തിന്റെ വാക്ക്, ബ്രെയിന്‍ റോട്ട്
തുടര്‍ന്നു വായിക്കുക
gulf_air_flight_kuwait_emergency_landing_indians_out
ഗള്‍ഫ് എയര്‍ വിമാനം അടിയന്തിരമായി കുവൈറ്റില്‍ ഇറക്കി ;13 മണിക്കൂര്‍ കാത്തുനിന്ന ഇന്‍ഡ്യന്‍ യാത്രക്കാരെ അവഗണിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us